Loading ...

Home International

ബംഗ്ലാദേശില്‍ ചരക്ക് കപ്പല്‍ കൂട്ടിയിടിച്ച്‌ വന്‍ അപകടം;26 മരണം,നിരവധി പേരെ കാണാതായി

ധാക്ക: ബംഗ്ലാദേശില്‍ ചരക്കുകപ്പലുമായി യാത്രാ ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 26ആയി. ധാക്കയുടെ തെക്ക് കിഴക്കന്‍ മേഖലയായ ഷീതലാഖ്യ നദിയിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകി നടന്ന തെരച്ചിലില്‍ ആദ്യം അഞ്ച് മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. നാവിക സേനയും കോസ്റ്റ്ഗാര്‍ഡും അഗ്നിശമനസേനയും നടത്തിയ സംയുക്തമായ തിരച്ചില്‍ 21 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.എംഎല്‍ സബിത് അല്‍ ഹസന്‍ എന്ന യാത്രാബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 150ഓളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ചരക്ക് കപ്പലായ എല്‍കെ എല്‍ 3യുമായി കൂട്ടിയിടിച്ചതോടെ ബോട്ട് മുങ്ങിപ്പോകുകയായിരുന്നു. à´®àµà´¨àµâ€à´·à´¿ ഗഞ്ചിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു അപകടത്തില്‍പ്പെട്ട ബോട്ട്. അപകടമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതോടെ ചരക്കുകപ്പല്‍ നിര്‍ത്താതെ പോയെന്നാണ് പോലീസ് പറയുന്നത്.സംഭവത്തില്‍ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News