Loading ...

Home International

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 70 കടന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം. 75 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. നിരവധി പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ പ്രളയമുണ്ടായത്. ആയിരത്തിലധികം വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയി. ഇന്തോനേഷ്യയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായി പെയ്യുന്ന മഴ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പല വീടുകളും പാലങ്ങളും റോഡുകളുമെല്ലാം ചെളി കൊണ്ട് മൂടിയ നിലയിലാണ്. ഇന്തോനേഷ്യന്‍ ഗ്രാമങ്ങളായ ലെമ്ബാറ്റ, അഗ്‌നിപര്‍വ്വതമായ ഇലി ലെവോറ്റോലോക്കിന്റെ താഴ്‌വര ഗ്രാമം, വായ്ബുറിക് എന്നീ ഗ്രാമങ്ങളെയാണ് പ്രളയക്കെടുതി രൂക്ഷമായി ബാധിച്ചത്.

Related News