Loading ...

Home Kerala

തെരഞ്ഞെടുപ്പ് ; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന, അതിര്‍ത്തി കടക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തൊടുപുഴ: അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കി. കള്ളവോട്ട് തടയുകയാണ് ലക്ഷ്യം. കൂടാതെ എല്ലാ പോളിങ്‌ സ്റ്റേഷനുകളിലും മതിയായ സുരക്ഷാ സംവിധാനവും ഒരുക്കും. സംശയമുള്ളവരെ അതിര്‍ത്തി കടത്തി വിടില്ല. ഇടുക്കി ജില്ലയിലെ അതിര്‍ത്തികളില്‍ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്ന്യസിച്ചിട്ടുണ്ട്. മാത്രമല്ല, അതിര്‍ത്തി കടക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. അതിര്‍ത്തിയില്‍ ഇന്നും നാളെയും കര്‍ശന പരിശോധന നടത്താനാണ് നിര്‍ദേശം. കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയ്ക്കുണ്ട്. ഇരട്ട വോട്ടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നക്സല്‍ ബാധിത പ്രദേശങ്ങളില്‍ സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോണ്‍ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.

Related News