Loading ...

Home National

മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ല്‍: വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ എ​ണ്ണം 24 ആ​യി

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ എ​ണ്ണം 24 ആ​യി. ശ​നി​യാ​ഴ്ച സു​ക്മ, ബി​ജാ​പു​ര്‍ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ട​യാ​ത്. ഞാ​യ​റാ​ഴ്ച വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് 19 ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍​കൂ​ടി ക​ണ്ടെ​ടു​ത്തു. ഏ​റ്റു​മു​ട്ട​ലി​ല്‍ 15 മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ര്‍​ട്ട്.

പ്ര​ദേ​ശ​ത്ത് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ഗ​റി​ല്ല ആ​ര്‍​മി(​പി​എ​ല്‍​ജി​എ) സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​നെ​ത്തി​യ​ത്. ഹി​ഡ്മ എ​ന്നു പേ​രാ​യ മാ​വോ​യി​സ്റ്റ് ക​മാ​ന്‍​ഡ​റു​ടെ കീ​ഴി​ലു​ള്ള 400 അം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മാ​യി​രു​ന്നു തെ​ക​ല്‍​ഗു​ഡ ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ജ​വാ​ന്മാ​രെ മൂ​ന്നു​വ​ശ​ത്തു​നി​ന്നു വ​ള​ഞ്ഞ മാ​വോ​യി​സ്റ്റു​ക​ള്‍ ലൈ​റ്റ് മെ​ഷീ​ന്‍ ഗ​ണ്ണു​ക​ളും ഐ​ഇ​ഡി​യും ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സൈ​നി​ക​രു​ടെ ര​ണ്ടു ഡ​സ​നി​ലേ​റെ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ള്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ക​വ​ര്‍​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ര​ണ്ടാ​യി​ര​ത്തോ​ളം സു​ര​ക്ഷാ​സൈ​നി​ക​ര്‍ തെ​ക്ക​ന്‍ ബ​സ്ത​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റ്‌​വേ​ട്ട ആ​രം​ഭി​ച്ച​ത്. താ​രെം, ഉ​സൂ​ര്‍, പാ​മേ​ദ്, മി​ന്‍​പ, ന​ര്‍​സ​പു​രം എ​ന്നി​ങ്ങ​നെ അ​ഞ്ചി​ട​ത്തു​നി​ന്നാ​യി​രു​ന്നു സു​ര​ക്ഷാ​സൈ​ന്യം മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ട്ട​ത്.

താ​രെ​മി​ല്‍​നി​ന്നു വ​ന​മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്ന സു​ര​ക്ഷാ​സൈ​നി​ക​ര്‍​ക്കു നേ​രെ​യാ​ണു പി​എ​ല്‍​ജി​എ മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related News