Loading ...

Home USA

ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ നിരോധനങ്ങള്‍ നീക്കി അമേരിക്ക

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനങ്ങള്‍ തിരുത്തി ജോ ബൈഡന്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളും യാത്രാ വിലക്കുകളുമാണ് ബൈഡന്‍ പിന്‍വലിച്ചത്. അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കെതിരെ അന്വേഷണം നടത്തിയതിന്റെ പേരിലാണ് ട്രംപ് നിരോധനം കൊണ്ടുവന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ പൊതുസമൂഹത്തിന് നേരെയും ക്രൂരത കാണിച്ചതിന്റെ പേരിലും അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ പലസ്തീനെ ആക്രമിച്ചതിലുമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം നടത്തിയത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉദ്യോഗസ്ഥര്‍ നിഷ്പക്ഷ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്ന നിലപാട് മുന്‍നിര്‍ത്തിയാണ് ജോ ബൈഡന്‍ വിലക്ക് പിന്‍വലിച്ചത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് പുതിയ തീരുമാനം പ്രസിഡന്റിനായി അറിയിച്ചത്. അന്താരാഷ്ട്ര ഏജന്‍സികളെ നിയന്ത്രിക്കുന്നത് അമേരിക്കയുടെ ജനാധിപത്യ സ്വഭാവത്തിന് ചേര്‍ന്നതല്ല. ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനം ഫലപ്രദമല്ലാത്തതും നീതീകരിക്കാനാവാത്തതുമായിരുന്നുവെന്ന് വിവിധ നയതന്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. 2020 സെപ്തംബര്‍ മാസത്തിലാണ് ട്രംപ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ നീക്കം നടത്തിയത്. ഗാമ്ബിയന്‍ സ്വദേശിയായ ഫാതൗ ബെന്‍സൗദയാണ് നിലവിലെ അന്താരാഷ്ട്ര കോടതി തലവനായി പ്രവര്‍ത്തിക്കുന്നത്

Related News