Loading ...

Home Kerala

സംസ്​ഥാനത്ത്​ കലാശക്കൊട്ടിന്​ അനുമതിയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ ഭാഗമായുള്ള കലാശക്കൊട്ട്​​ നടത്തരുതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍. കോവിഡ്​ പശ്ചാത്തലത്തില്‍ ആള്‍​ക്കൂട്ടങ്ങള്‍ അനുവദിക്കാനാവില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസിന്​ കേസെടുക്കാം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍, പ്രചാരണം, പ്രചാരണസാമഗ്രികള്‍ കൊണ്ടുപോവുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്നും മുഖ്യ​െതരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇത്​ പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്​ട്രീയകക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പാക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Related News