Loading ...

Home Europe

കോവിഡ് വ്യാപനം ; നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍

ലണ്ടന്‍ : കൊറോണ വ്യാപനം രൂക്ഷമായ നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. പാകിസ്താന്‍, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളെയാണ് ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ല. ഏപ്രില്‍ ഒന്‍പതു മുതലാണ് യാത്രക്കാര്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരിക. അതേസമയം നാല് രാജ്യങ്ങളില്‍ നിന്നും വരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. ഇവര്‍ 10 ദിവസം നിര്‍ബന്ധമായും ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ തുടരുകയും, ഇതിന്റെ രേഖ അധികൃതര്‍ മുന്‍പാകെ ഹാജരാക്കുകയും വേണം. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് നിലവില്‍ ബ്രിട്ടന്റെ ചുവപ്പ് പട്ടികയില്‍ ഉള്ളത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related News