Loading ...

Home International

ആണവകരാറിൽ ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു

നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം കുറിച്ച്‌ ഇറാനുമായുള്ള 2015ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണായക ചര്‍ച്ച അടുത്ത ആഴ്ച നടക്കും. വന്‍ശക്തി രാജ്യങ്ങളും ഇറാനും വിയന്നയിലാണ് ചര്‍ച്ച നടത്തുക. 2018ല്‍ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിയ ശേഷം അമേരിക്ക ആദ്യമായി പെങ്കടുക്കുന്ന ചര്‍ച്ച കൂടിയാണിത്. യൂറോപ്യന്‍ യൂനിയന്‍ നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍ക്കൊടുവിലാണ് ആണവ ചര്‍ച്ചയില്‍ പങ്കുചേരാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്. ഇറാനുമായി നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.യുകെ, ജര്‍മനി, റഷ്യ, ചൈന, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് ഇറാനുമായി 2015ലെ ആണവ കരാറില്‍ ഒപ്പുവെച്ചത്

Related News