Loading ...

Home International

തായ്​വാനില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; 48 മരണം

ഹു​ലി​യാ​ന്‍: താ​യ്​​വാ​നി​ലെ തു​ര​ങ്ക​ത്തി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 48 യാ​ത്ര​ക്കാ​ര്‍ മ​രി​ച്ചു. 66 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ല്‍ നി​ര​വ​ധി പേ​ര്‍ തു​ര​ങ്ക​ത്തി​ന​ക​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ര്‍​ട്ട്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ല്‍ ജ​സീ​റ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.കി​ഴ​ക്ക​ന്‍ താ​യ്​​വാ​നി​ലെ ഹു​ലി​യാ​നി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.28നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 400ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി താ​യ്​​പേ​യി​ല്‍​നി​ന്ന്​ താ​യ്തൂ​ങ്ങി​ലേ​ക്ക് പോ​ക​വെ ട​ണ​ലി​ന് സ​മീ​പ​ത്തു​വെ​ച്ച്‌ ട്ര​ക്കി​ല്‍ ഇ​ടി​ച്ചാ​ണ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യ​ത്. പാ​ള​ത്തി​ല്‍​നി​ന്ന് അ​ക​ന്നു​മാ​റി​യ നാ​ലു ക​മ്ബാ​ര്‍​ട്ടു​മെന്‍റു​ക​ള്‍ ട​ണ​ലി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ക​മ്ബാ​ര്‍​ട്ടു​മെന്‍റു​ക​ളു​ടെ വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന എ​ന്‍​ജി​നീ​യ​റി​ങ് ടീ​മി‍െന്‍റ ട്ര​ക്കി​ല്‍ ട്രെ​യി​ന്‍ ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി താ​യ്​​വാ​ന്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. കി​ഴ​ക്ക​ന്‍ താ​യ്‌​വാ​നി​ലെ പ്ര​സി​ദ്ധ​മാ​യ ടാ​രോ​കോ ജോ​ര്‍​ജി​ന് അ​ടു​ത്തു​ള്ള മ​നോ​ഹ​ര​മാ​യ പ​ട്ട​ണ​മാ​ണ് ഹു​ലി​യാ​ന്‍. വാ​രാ​ന്ത്യ​മാ​ഘോ​ഷി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളാ​ണ് ട്രെ​യി​നി​ല്‍ ഭൂ​രി​പ​ക്ഷ​വും.

Related News