Loading ...

Home International

ബ്രസീലില്‍ കൊറോണക്ക് പുതിയൊരു വകഭേദം കൂടി;വാക്സിനുകള്‍ക്ക് വെല്ലുവിളി

സാവോ പോളോ: കൊറോണ വൈറസിന്‍റെ മറ്റൊരു ജനിതക വകഭേദം ബ്രസീലില്‍ കണ്ടെത്തി. സാവോ പോളോ സംസ്ഥാനത്താണ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് സമാനമായ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. എന്നാല്‍, പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരുമായി സമ്ബര്‍ക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് ജനിതക വകഭേദങ്ങളില്‍ ആരോഗ്യമേഖലക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ്. നിലവിലെ വാക്സിനുകള്‍ ഈ വൈറസിനെ നേരിടാന്‍ എത്രത്തോളം ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.ചൈനയില്‍ തുടക്കത്തില്‍ കണ്ടെത്തിയ വൈറസിന് പുറമേ ബ്രസീലില്‍ പിന്നീട് മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു. അതിവേഗത്തില്‍ ഈ വൈറസ് വ്യാപിക്കുന്നതിനിടെയാണ് ആരോഗ്യമേഖലക്ക് വെല്ലുവിളിയായി പുതിയ വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഈ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ച്‌ പുതിയ ഘടനയിലേക്ക് എത്തിയതാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വൈറസ് കനത്ത ആഘാതം വിതച്ച രാഷ്ട്രങ്ങളിലൊന്നാണ് ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ ബ്രസീല്‍. ഏറ്റവും കൂടുതല്‍ രോഗികളും, മരണവുമുള്ള ലോകത്തെ രണ്ടാമത്തെ രാഷ്ട്രമാണ് ബ്രസീല്‍. 1,27,53,258 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 3,21,886 പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 89,200 പേര്‍ക്ക് പുതിയതായി വൈറസ് ബാധിക്കുകയും 3950 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Related News