Loading ...

Home Kerala

ഇ.ഡിക്കെതിരായ അന്വേഷണം തുടരാം; അറസ്റ്റ്​ പാടില്ലെന്ന്​ ഹൈകോടതി

കൊച്ചി: എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച്​ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി. അ​ന്വേഷണം സ്​റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, ഉദ്യോഗസ്ഥരുടെ അറസ്റ്റ്​ പാടില്ലെന്നും ഹൈകോടതി നിര്‍ദേശിച്ചു.
കസ്റ്റംസ്​ ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന à´‡.à´¡à´¿ വാദം ഹൈകോടതിയില്‍ സര്‍ക്കാര്‍ തള്ളി. ഒരു ഉദ്യോഗസ്ഥനേയും വിളിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്​ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഏപ്രില്‍ എട്ടിന്​ കേസ്​ വീണ്ടും പരിഗണിക്കും. à´‡.ഡിക്ക്​ വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി.മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ à´‡.à´¡à´¿ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്. à´—ൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Related News