Loading ...

Home International

വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കാനൊരുങ്ങി ലോക രാജ്യങ്ങള്‍

കൊവിഡ് മാഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കാനൊരുങ്ങി ലോക രാജ്യങ്ങള്‍. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ വാക്സിന്‍ പാസ്‌പോര്‍ട്ടിന് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.ഈ വേനല്‍ക്കാലത്ത് രാജ്യം പഴയ നിലയിലേക്ക് എത്തുമെന്നാണ് ജോ ബൈഡന്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ ഉറപ്പ്. ഇതിനുള്ള ആദ്യ പടിയായാണ് വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കുന്നത്. വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പിലാകുന്നതിലൂടെ ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കൊറോണ വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ രാജ്യത്തേക്ക് പ്രവേശം അനുവദിക്കൂ.

Related News