Loading ...

Home International

വികസിത രാജ്യങ്ങള്‍ കോവിഡ് വാക്സിന്റെ അമിതശേഖരം നടത്തുന്നതിനെതിരെ യു.എന്‍

ഒരുവശത്ത് അവികസിത രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കാതിരിക്കുമ്ബോള്‍ മറുവശത്ത് വികസിത രാജ്യങ്ങള്‍ വാക്സിന്റെ അമിതശേഖരം നടത്തുന്നെന്ന് വിമര്‍ശിച്ച്‌ ഐക്യരാഷ്ട്രസംഘടനാ മേധാവി ടെഡ്‌റോസ് അഥനം. സമ്ബന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധകുത്തിവയ്പുകളുടെ എണ്ണത്തിലുള്ള വ്യത്യാസം ദിനംപ്രതി കൂടിവരികയാണ്. വാക്‌സിനുകള്‍ തുല്യമായി വിതരണം ചെയ്യപ്പെടാത്തത് ധാര്‍മികപരമായ പ്രകോപനം മാത്രമല്ല, ലോക സമ്ബദ്ഘടനയെയും പകര്‍ച്ചവ്യാധിയുടെ ചെറുത്തുനില്പിനെയും തോല്‍പ്പിക്കുംവിധമാണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ പിന്തുണയ്ക്കുന്നതരത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വാക്സിന്‍ ശേഖരിച്ചുവയ്ക്കുന്ന രാജ്യങ്ങളോട്, അത് മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി പങ്കുവയ്ക്കുവാനും മഹാമാരിയെ ചെറുക്കന്‍ സഹായിക്കാനും ആവശ്യപ്പെട്ടു.ഏകദേശം 4400 കോടി രൂപയാണ് ലോകത്താകമാനം പ്രതിരോധകുത്തിവയ്പ്പിനായി കണക്കാക്കപ്പെടുന്ന ചെലവ്. à´ˆ വര്‍ഷത്തിലെ ആദ്യ നൂറ് ദിനങ്ങള്‍ക്കകം തന്നെ എല്ലാ രാജ്യങ്ങളോടും പ്രതിരോധകുത്തിവയ്പു നടത്താന്‍ യു എന്‍ മേധാവി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ à´† സമയപരിധി കഴിയാറാവുന്ന സാഹചര്യത്തിലും 36 രാജ്യങ്ങള്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ട്. അടുത്ത രണ്ടാഴ്ചക്കകം 16 രാജ്യങ്ങളില്‍ "കോവാക്സ് " എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പിന്നെയും 20 രാജ്യങ്ങള്‍ അതിനായി കാത്തിരിക്കേണ്ടി വരും

Related News