Loading ...

Home International

പാകിസ്താനെതിരെ യൂറോപ്യന്‍ സംഘടന

പാരീസ്: സ്വന്തം നാട്ടില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭീണിപ്പെടുത്തലും വിദേശരാജ്യത്തും പാകിസ്താന്‍ ആവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എഫ്.എ എന്ന സംഘടനയാണ് പാകിസ്താനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.ആധുനിക നയതന്ത്രം എന്ന വിഷയത്തിലാണ് സി.പി.എഫ്.എയുടെ അദ്ധ്യക്ഷനായ ഫാബിയാന്‍ ബൗസാര്‍ട്ട് പാകിസ്താനെ വിമര്‍ശിക്കുന്നത്. പാകിസ്താന്‍ സ്വന്തം ജനതയോട് സ്വദേശത്തും വിദേശത്തും പ്രതികാര നടപടിയോടെ പെരുമാറുന്ന തായാണ് വിമര്‍ശനം. അമേരിക്കയിലെ അഹമ്മദീയ വിഭാഗത്തിനെ പാക് ഭരണകൂടം ഭീഷണിപ്പെടുത്തിയെന്നതാണ് ഏറ്റവും പുതിയ സംഭവം. നാട്ടിലെത്തിയാല്‍ മതനിന്ദ ആരോപിച്ച്‌ ആജീവനാന്തം ജയിലിലാക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്.വിദേശത്തിരുന്ന് പാകിസ്താനെതിരെ പ്രവര്‍ത്തിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്താല്‍ നാട്ടിലെ ബന്ധുജനങ്ങളെ ജയിലിലാക്കും എന്നും ഭീഷണിയിലുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരെ തെരഞ്ഞു പിടിച്ച്‌ ഉപദ്രവിക്കാന്‍ തുടങ്ങിയതായും സി.പി.എഫ്.എ അറിയിച്ചു.

Related News