Loading ...

Home Europe

ആസ്ട്രാസെനക വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ച്‌ കാനഡ

ഒട്ടാവ: യുവാക്കള്‍ക്ക് ആസ്‌ട്രാസെനകയുടെ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് കാനഡ താത്ക്കാലികമായി നിര്‍ത്തിവച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ചിലരില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് തീരുമാനം. കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ ഉപദേശക സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ 55 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് നിലവില്‍ ആസ്‌ട്രാസെനകയുടെ കൊവിഡ് വാക്‌സിന്‍ ലഭിക്കില്ല. ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പില്‍ ആസ്‌ട്രാസെനകയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതോടെ വാക്‌സിന്‍ വിതരണം കുറച്ച്‌ ദിവസത്തേക്ക് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംഭിച്ചു.

Related News