Loading ...

Home International

പാകിസ്താനില്‍ മദ്യ നിര്‍മ്മാണത്തിന് ലൈസന്‍സ് നേടി ചൈന

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മദ്യ നിര്‍മാണത്തിനുള്ള ലൈസന്‍സ് നേടി ചൈനീസ് കമ്പനി. മദ്യ നിര്‍മാണ ചൈനീസ് കമ്പനിയായ ഹൂയി കോയിസ്റ്റല്‍ ബ്രൂബെറി ആന്റ് ഡിസ്ലറി ലിമിറ്റഡ് ആണ് ബലൂചിസ്താന്‍ ആസ്ഥാനമായി മദ്യ നിര്‍മാണ കമ്ബനി സ്ഥാപിക്കുന്നത്. ലോകത്തെ പ്രശസ്തമായ ചില മദ്യ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന കമ്ബനിയാണ് ഹുയി കോസ്റ്റല്‍ ബ്രുവറി ആന്‍ഡ് ഡിസ്റ്റിലറി ലിമിറ്റഡ്.

പാകിസ്താനില്‍ നിര്‍മിക്കുന്ന മദ്യം പൂര്‍ണമായും കയറ്റുമതിക്കാണ് ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കമ്പനി പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തത്. ബലൂചിസ്താനിലെ എക്‌സൈസ്, ടാക്‌സേഷന്‍ ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് ചൈനീസ് കമ്പനിക്ക് മദ്യ നിര്‍മാണത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

Related News