Loading ...

Home Kerala

38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം നടക്കില്ല

കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഇരട്ടവോട്ടുള്ളവരുടെ വിവരം ബി.എല്‍.ഒമാര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ല. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇരട്ട വോട്ടുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇരട്ട വോട്ട് തടയാന്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇരട്ട വോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.

Related News