Loading ...

Home Kerala

റോഡ്​​ ഷോയുമായി പ്രിയങ്ക ഗാന്ധി കേരളത്തിൽ, യു.ഡി.എഫ്​​ കേന്ദ്രങ്ങളില്‍ ആവേശം

തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്ക്​ ഉണര്‍വേകി കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി അരിത ബാബുവിനൊപ്പം റോഡ്​​ ഷോയില്‍ പ​ങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണെങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന്​ പ്രിയങ്ക പറഞ്ഞു. അരിത ബാബുവിന്റെ സന്ദര്‍ശിച്ച പ്രിയങ്ക പശുവളര്‍ത്തല്‍ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ഒരുമണിക്കൂറോളം നീണ്ട റോഡ്​ഷോ യു.ഡി.എഫ്​ കേന്ദ്രങ്ങള്‍ വഴിയിലുടനീളം ആവേശത്തോടെയാണ്​ വരവേറ്റത്​. ആലപ്പുഴക്ക്​ പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ​ പ്രിയങ്ക ഇന്ന് പര്യടനം നടത്തും.

Related News