Loading ...

Home National

മ്യാന്മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നത് വിലക്കി മണിപ്പൂര്‍ സര്‍ക്കാര്‍

മ്യാന്മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണമോ താമസമോ നല്‍കുന്നതില്‍ നിന്ന് നാട്ടുകാരെയും പ്രാദേശിക ഭരണകൂടങ്ങളെയും വിലക്കി മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവ്. മനുഷ്യത്വപരമായ പരിഗണന അര്‍ഹിക്കുന്നതും ഗുരുതര പരിക്കുകള്‍ ഉള്ളവര്‍ക്കും ചികിത്സ സഹായം മാത്രം നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. മ്യാന്‍മാരില്‍ സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച യാങ്കൂണില്‍ സൈന്യം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് തൊണ്ണൂറ് പേരെയെങ്കിലും വെടിവെച്ചു കൊന്നിരുന്നു.വെള്ളിയാഴ്ച തന്നെ മണിപ്പൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും നല്‍കാനായി ക്യാമ്ബുകള്‍ തുടങ്ങരുതെന്നും നിര്‍ദേശമുണ്ട്. "അഭയം ചോദിച്ച്‌ എത്തുന്നവരെ മാന്യമായി തിരിച്ചയക്കണം" - ഉത്തരവില്‍ പറയുന്നു. ആധാറില്‍ പേര് ചേര്‍ക്കുന്ന പ്രവൃത്തി അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും ആധാര്‍ കിറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബൈറണ്‍ സിംഗ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. മനുഷ്യത്വവിരുദ്ധവും രാജ്യത്തിന്‍റെ ദീര്‍ഘകാല പാരമ്ബര്യത്തിന് എതിരാണെന്നുമാണ് വിമര്‍ശനം.

Related News