Loading ...

Home USA

വാഷിംഗ്ടണ്‍ ഡിസിക്ക് സംസ്ഥാന പദവി: ആവശ്യം ശക്തമായി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി(​ഡി​സ്ട്രി​ക്‌ട് ഓ​ഫ് കൊ​ളം​ബി​യ)​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ജ​നു​വ​രി ആ​റി​ന് മു​ന്‍ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ള്‍ ന​ട​ത്തി​യ കാപ്പിറ്റോ​ള്‍ ക​ലാ​പ​മാ​ണ് ഇ​തി​നു പ്രേ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്.

ക​ലാ​പം നി​യ​ന്ത്രി​ക്കാ​നാ​യി അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡു​ക​ളെ വി​ന്യ​സി​ക്കാ​ന്‍ വാ​ഷിം​ഗ്ട​ണ്‍ മേ​യ​ര്‍​ക്ക് ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തിക്കു കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് ട്രൂ​പ്പു​ക​ളെ വി​ന്യ​സി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യെ 51-ാം സം​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് നാ​ലു പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ണ്ട്. ഇ​തി​നു​ള്ള ബി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഡെ​മോ​ക്രാ​റ്റിക്ക് പാ​ര്‍​ട്ടി​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധിസ​ഭ​യി​ല്‍ പാ​സാ​യി​രു​ന്നു. പ​ക്ഷേ, അ​ന്ന​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ന്മാ​ര്‍​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റി​ല്‍ ബി​ല്‍ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്തി​ല്ല.

ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ജോ ​ബൈ​ഡ​ന്‍ പ്ര​സി​ഡ​ന്‍റാ​യ​തി​നു പി​ന്നാ​ലെ ജ​നു​വ​രി​യി​ല്‍ ഇ​രുസ​ഭ​ക​ളി​ലും ബി​ല്‍ വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധിസ​ഭ​യി​ല്‍ പാ​സാ​കാ​മെ​ങ്കി​ലും ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ന്മാ​രും 50 വീ​തം തു​ല്യ​മാ​യ സെ​ന​റ്റി​ലെ കാ​ര്യം സം​ശ​യ​മാ​ണ്.

പ​ര​ന്പ​രാ​ഗ​ത​മാ​യി ഡെ​മോ​ക്രാ​റ്റുക​ളെ പി​ന്തു​ണ​യ്ക്കു​ന്ന വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യെ സം​സ്ഥാ​ന​മാ​ക്കു​ന്ന​തി​നോ​ട് റി​പ്പ​ബ്ലി​ക്ക​ന്മാ​ര്‍​ക്കു താ​ത്പ​ര്യ​മി​ല്ല. സെ​ന​റ്റി​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കാ​നേ ഇ​തു​പ​കരി​ക്കൂ എ​ന്ന​വ​ര്‍​ക്കു​റ​പ്പു​ണ്ട്. ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന വാ​ഷിം​ഗ്ട​ണി​ലെ ജ​ന​സം​ഖ്യ ചി​ല സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്.

Related News