Loading ...

Home National

ഇന്ത്യയിൽ വീണ്ടും കോവിഡ്​ മരണനിരക്ക്​ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത്​ വീണ്ടും പടര്‍ന്നുപിടിച്ച്‌​ ​കൊറോണ വൈറസ്​. 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. തുടര്‍ച്ചയായ 18ാമത്തെ ദിവസമാണ്​ രാജ്യത്തെ ​കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒക്​ടോബര്‍ 16ന്​ 63,371 കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതിന്​ ശേഷം 62,000 ത്തില്‍ അധികം കോവിഡ്​ കേസുകള്‍ സ്​ഥിരീകരിക്കുന്നത്​ ശനിയാഴ്ചയാണ്​. 24 മണിക്കൂറിനിടെ 312 മരണവു​ം രാജ്യത്ത്​ സ്​ഥിരീകരിച്ചു. മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്​. ഇതോടെ കോവിഡ്​ ബാധിച്ച്‌​ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.4,86,310 പേരാണ്​ ചികിത്സയിലുള്ളത്​. പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1.13 കോടി കടന്നു.94.58 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.35 ശതമാനവും. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്​ട്രയിലും മറ്റു ഉത്തരേ​ന്ത്യന്‍ സംസ്​ഥാനങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 24 മണിക്കൂറിനിടെ 36,000 കേസുകളാണ്​ മഹാരാഷ്​ട്രയില്‍ മാത്രം റിപ്പോര്‍ട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രക്ക്​ പുറമെ കര്‍ണാടക, ഛത്തീസ്​ഗഡ്​, പഞ്ചാബ്​, ഗുജറാത്ത്​ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍.

Related News