Loading ...

Home International

​​​ഇറാനും ചൈനയും തമ്മില്‍ 25 വര്‍ഷത്തെ പ​​​ങ്കാ​​​ളി​​​ത്ത കരാര്‍

ടെ​​​ഹ്റാ​​​ന്‍: 25 വ​​​ര്‍​​​ഷ​​​ത്തെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു​​​ള്ള ക​​​രാ​​​റി​​​ല്‍ ഇ​​​റാ​​​നും ചൈ​​​ന​​​യും ഒ​​​പ്പു​​​വ​​​ച്ചു. രാ​​​ഷ്‌​​​ട്രീ​​​യ, സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ല​​​ക്ഷ്യം​​​വ​​​ച്ചു​​​ള്ള ക​​​രാ​​​റി​​​ന്‍റെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

ടെ​​​ഹ്റാ​​​ന്‍ സ​​​ന്ദ​​​ര്‍​​​ശി​​​ച്ച ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി വാം​​​ഗ് യി​​​യും ഇ​​​റേ​​​നി​​​യ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ജ​​​വാ​​​ദ് സെ​​​രീ​​​ഫു​​​മാ​​​ണ് ക​​​രാ​​​റി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ച​​​ത്. à´šàµˆâ€‹â€‹â€‹à´¨àµ€à´¸àµ പ്ര​​​സി​​​ഡ​​​ന്‍റ് à´·à´¿ ​​​ചി​​​ന്‍​​പിം​​​ഗ് 2016 ജ​​​നു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ടെ​​​ഹ്റാ​​​ന്‍ സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തി​​​ലാ​​​ണ് ക​​​രാ​​​റി​​​ന്‍റെ പ്രാ​​​രം​​​ഭച​​​ര്‍​​​ച്ച​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​ണ്ണ, കാ​​​ര്‍​​​ഷി​​​കം, ഗ​​​താ​​​ഗ​​​തം, ഖ​​​ന​​​നം തു​​​ട​​​ങ്ങി ഒ​​​ട്ട​​​ന​​​വ​​​ധി മേ​​​ഖ​​​ല​​​ക​​​ള്‍ ഇ​​തി​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ന്‍ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ല്‍ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന ഇ​​​റാ​​​ന് ഈ ​​​ക​​​രാ​​​ര്‍ ഏ​​​റെ സ​​​ഹാ​​​യ​​​ക​​​​​​മാ​​​കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യോ​​​ടു ശ​​​ത്രു​​​ത​​​യു​​​ള്ള ഇ​​​റാ​​​നും ചൈ​​​ന​​​യും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ്. 2019ല്‍ ​​​ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും റ​​​ഷ്യ​​​യും ചേ​​​ര്‍​​​ന്ന് നാ​​​വി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Related News