Loading ...

Home National

എയര്‍ ഇന്ത്യ പൂര്‍ണ്ണമായൂം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര തീരുമാനം

ന്യുഡല്‍ഹി: പൊതുമേഖല വിമാന കമ്ബനിയായ എയര്‍ ഇന്ത്യ പൂര്‍ണ്ണമായൂം സ്വകാര്യ വത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. എയര്‍ലൈന്‍ കമ്ബനി ഒന്നുകില്‍ അടച്ചുപൂട്ടല്‍ നേരിടണം അല്ലെങ്കില്‍ ഓഹരി വില്‍പ്പന അനിവാര്യമാണെന്നും േകന്ദ്രമന്ത്രി പറഞ്ഞൂ.

എയര്‍ ഇന്ത്യയുടെ 100% ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു. ഓഹരിവില്‍ക്കണോമോ വേണ്ടയോ എന്നതല്ല വിഷയം. ഓഹരി വിറ്റഴിക്കല്‍ വേണമോ അടച്ചുപൂട്ടണോ എന്നതാണ് വിഷയം. കമ്പിനി  ഇന്ന് 60,000 കോടി രൂപ കടത്തിലാണ്. ബാധ്യത തീര്‍ക്കാന്‍ ഇതു മാത്രമാണ് മാര്‍ഗമെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

ഓഹരി വിറ്റഴിക്കലിന് ഏറ്റവും അനുയോജ്യ സമയം നോക്കുകയാണ്. വരും ദിവസങ്ങളില്‍ ലേലം നടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന അവസാന യോഗത്തില്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വരുന്ന 64 ദിവസത്തിനുള്ളില്‍ അവരെ വിവരം അറിയിക്കും. മേയ് അല്ലെങ്കില്‍ ജൂണില്‍ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രതിദിനം 20 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയാണ് ഇരതയും ഭീമമായ കടത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News