Loading ...

Home Kerala

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ 'പോള്‍ ആപ്പ്'

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ വേ​ഗ​ത്തി​ല​റി​യാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കാ​യി പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ്. വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും ത​ലേ​ന്നു​മാ​ണ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക. പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍, ഫ​സ്​​റ്റ്​ പോ​ളി​ങ് ഓ​ഫി​സ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി.ഗൂ​ഗി​ള്‍ പ്ലേ​സ്‌​റ്റോ​ര്‍ വ​ഴി ആ​പ്ലി​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​ക്കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന ഒ.​ടി.​പി ന​മ്ബ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കാം. ജി​ല്ല​യി​ലെ എ​ല്ലാ പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നും വോ​ട്ടെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പോ​ള്‍ മാ​നേ​ജ​രി​ലൂ​ടെ ക​ല​ക്ട​ര്‍ക്കും വ​ര​ണാ​ധി​കാ​രി​ക​ള്‍ക്കും ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാം. വോ​ട്ടി​ങ് മെ​ഷീ​നു​ക​ള്‍ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​തു മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ക​ല​ക്ഷ​ന്‍ സെന്‍റ​റി​ല്‍ എ​ത്തി​ക്കും വ​രെ​യു​ള്ള എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​പ്പി​ല്‍ ത​ത്സ​മ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​റി​ലു​മു​ള്ള പോ​ളി​ങ് ശ​ത​മാ​ന​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തും. വോ​ട്ടി​ങ് മെ​ഷീ​ന്‍ ത​ക​രാ​റു​ക​ളോ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളോ കാ​ര​ണം പോ​ളി​ങ് ത​ട​സ്സ​പ്പെ​ട്ടാ​ല്‍ എ​സ്.​ഒ.​എ​സ് മു​ഖേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നും സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വോ​ട്ടി​ങ് മെ​ഷീ​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് മെ​ഷീ​ന്‍ തി​രി​കെ ഏ​ല്‍പ്പി​ക്കു​ന്ന​തു വ​രെ​യു​ള്ള കൃ​ത്യ​നി​ര്‍വ​ഹ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള 21 ചോ​ദ്യ​ങ്ങ​ളാ​ണ് ആ​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റു​പ​ടി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍, റി​ട്ടേ​ണി​ങ് -അ​സി​സ്​​റ്റ​ന്‍​റ്​ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍മാ​ര്‍, പൊ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ ന​മ്ബ​റു​ക​ള്‍ ആ​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ​യും അ​തി​വേ​ഗ​ത്തി​ലും നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും.

Related News