Loading ...

Home International

യു.എന്നിനെ വെല്ലുവിളിച്ച് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ;അപലപിച്ച്‌ രാജ്യങ്ങള്‍

പോങ്യാങ്: ബാലിസ്റ്റിക് മിസൈല്‍ പുതിയ പതിപ്പിന്‍റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഉത്തര കൊറിയ. 600 കിലോമീറ്റര്‍ ദൂരത്തായി കൊറിയയുടെ വടക്കന്‍ തീരത്തെ ലക്ഷ്യസ്ഥാനം മിസൈല്‍ തകര്‍ത്തതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.400 കിലോമീറ്റര്‍ ദൂരപരിധിയിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ സ്ഥിരീകരിക്കുന്നു .യുഎസ് പ്രസിഡന്‍റാ‍യി ജോ ബൈഡന്‍ സ്ഥാനമേറ്റ ശേഷം ഉത്തര കൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്. മിസൈലിന് 2.5 ടണ്‍ ആണവായുധ പോര്‍മുന വഹിക്കാന്‍ ശേഷിയുണ്ട്. അതേസമയം ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ യുഎസ് , ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അപലപിച്ചു. യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയ പ്രകാരം ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് ഉത്തര കൊറിയയെ വിലക്കിയിട്ടുണ്ട്.

Related News