Loading ...

Home Kerala

ഇ​ര​ട്ട​വോ​ട്ട്; ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഇ​ര​ട്ട​വോ​ട്ട് ക്ര​മ​ക്കേ​ടി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ഹ​ര്‍​ജി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ച് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ല്‍ മ​റ്റൊ​രു ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച ഹ​ര്‍​ജി പ​രി​ഗ​ണ​ന​യ്ക്ക് വ​രു​മ്ബോ​ള്‍ കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നാ​ല് ല​ക്ഷ​ത്തി​ലേ​റെ ക​ള്ള​വോ​ട്ടു​ക​ളോ ഇ​ര​ട്ട​വോ​ട്ടോ ഉ​ണ്ടെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി. വി​ഷ​യം അ​തീ​വ​ഗൗ​ര​വ​ത​ര​മാ​ണെ​ന്നും സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ മ​രി​വി​പ്പി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ഇ​ത്ര​വ​ലി​യ ക്ര​മ​ക്കേ​ട് വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി വേ​ണം. വി​ഷ​യ​ത്തി​ല്‍ അ​ഞ്ച് ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

Related News