Loading ...

Home Gulf

യാത്രക്കാരുടെ കൈവശം വിലപിടിപ്പുള്ള സാധനങ്ങളുണ്ടെങ്കില്‍ നികുതി നല്‍കണമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈവശം വച്ചാല്‍ വലിയ നികുതി കൊടുക്കേണ്ടിവരും.യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്കാണ് കസ്റ്റംസ് തീരുവ ഈടാക്കുക. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് . കര, വ്യോമ, ജല മാര്‍ഗങ്ങളിലൂടെ സൗദിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും. യാത്രക്കാര്‍ക്ക് പരമാവധി കൊണ്ട് വരാവുന്ന വസ്തുക്കളുടെ മൂല്യം മൂവായിരം റിയാലായി നിജപ്പെടുത്തി. മൂവായിരത്തിന് മുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ സൗദി കസ്റ്റംസ് ചുമത്തുന്ന നികുതി കൂടി നല്‍കേണ്ടി വരും. അതേസമയം ഉപയോഗിച്ചിട്ടില്ലാത്ത പുതിയ വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. എന്നാല്‍ വിദേശങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ തിരികെ കൊണ്ട് വരുന്നതിന് നിയമം ബാധകമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു .യാത്രക്കാര്‍ കൂടെ കൊണ്ട് വരുന്ന വസ്തുക്കളെ കുറിച്ചും പണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ യാത്രക്ക് മുമ്ബായി കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്ന് അതോറിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റംസ് അതോറിറ്റിയുടെ വെബ് പോര്‍ട്ടല്‍ വഴിയാണ് ഇതിന് സൗകര്യമൊരുക്കിയത് .

Related News