Loading ...

Home Europe

ദേശീയ പതാക നിയമത്തില്‍ മാറ്റം വരുത്തി ബ്രിട്ടന്‍; എല്ലാ സര്‍ക്കാര്‍ മന്ദിരത്തിലും പതാക നിര്‍ബന്ധമാക്കി

ലണ്ടന്‍: ബ്രിട്ടന്‍ ദേശീയ പതാക നിയമം കര്‍ശനമാക്കുന്നു. എല്ലാ സര്‍ക്കാര്‍ മന്ദിരത്തിലും ഇനി മുതല്‍ സ്ഥിരമായി ദേശീയ പതാകയായ യൂണിയന്‍ ജാക് പാറിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ലമെന്റില്‍ മന്ത്രിമാരുടെ സമിതിയാണ് പതാക നിയമത്തില്‍ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ ബ്രക്‌സിറ്റ് നടപ്പാക്കിയതോടെ യൂറോപ്യന്‍ യൂണിയന്റെ പതാക ഇനി എവിടെയൊക്കെയാകാം എന്നതിന് തീരുമാനം എടുക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പാര്‍ലമെന്റ് വകുപ്പറിയിച്ചു. നിലവില്‍ യൂണിയന്‍ ജാക് നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് ഉയര്‍ത്താറു ണ്ടായിരുന്നത്. സ്വന്തം നാടിന്റെ അഭിമാനവും ചരിത്രവും വിജയഗാഥയും പതാക കാണുമ്ബോള്‍ ഏവര്‍ക്കും ഓര്‍മ്മവരുമെന്നാണ് പതാക വിഷയത്തില്‍ മന്ത്രിസഭ വ്യക്തമാക്കിയത്. ഇതോടൊപ്പമാണ് ഇരട്ട പതാക എന്ന നയം വേണ്ടെന്ന് തീരുമാനിച്ചത്. ഒരു പതാക സ്തംഭത്തില്‍ തന്നെ രണ്ടെണ്ണം ഉയര്‍ത്താന്‍ ഇനി അനുവാദമില്ല. എന്നാല്‍ രണ്ടു പതാകകള്‍ രണ്ടു സ്തംഭങ്ങളിലായി അടുത്തടുത്ത് ഉയര്‍ത്താന്‍ അനുവാദമുണ്ട്.

Related News