Loading ...

Home Gulf

ഗ്രീന്‍ രാജ്യങ്ങളുട പട്ടിക അബുദാബി പരിഷ്കരിച്ചു.

ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള യു.എ.ഇ. വിസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അബുദാബിയില്‍ പ്രവേശിച്ചാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചില്ല .ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണയ്, ചൈന, ഗ്രീന്‍ലന്‍ഡ്, ഹോങ്കോങ്, ഐസ് ലന്‍ഡ്, മൊറീഷ്യസ്, ന്യുസീലന്‍ഡ്,സിംഗപ്പൂര്‍, സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് ഗ്രീന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്.ഇവര്‍ക്കു യാത്രയ്ക്കു മുന്‍പുള്ള പിസിആറും യുഎഇയിലെ ക്വാറന്റീനും വേണ്ട.പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എടുക്കുന്ന പിസിആറിന്റെ ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. നെഗറ്റീവെങ്കില്‍ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റീന്‍. ഇന്ത്യ ഉള്‍പ്പെട്ട റെഡ് വിഭാഗം പട്ടികയിലെ രാജ്യക്കാര്‍ക്ക് അബുദാബിയില്‍ എത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ ഇരിക്കണം.കൂടാതെ രാജ്യത്തെത്താന്‍ ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം.രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഗ്രീന്‍ രാജ്യങ്ങളുട പട്ടിക പുതുക്കുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.

Related News