Loading ...

Home International

യെമനും സിറിയയും ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളില്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന് സാദ്ധ്യത; മുന്നറിയിപ്പുമായി യുഎന്‍

ന്യൂയോര്‍ക്ക്: സിറിയയും യെമനും അഫ്ഗാനിസ്ഥാനുമുള്‍പ്പെടെ 20 രാജ്യങ്ങളില്‍ വരുന്ന മാസങ്ങളില്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന് സാദ്ധ്യതയെന്ന് യുഎന്‍ മുന്നറിയിപ്പ്. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. കൊറോണ മൂലമുളള സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ സ്ഥിതി വഷളാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര സംഘര്‍ഷവും സാമ്ബത്തിക തിരിച്ചടികളും കൊറോണയുടെ സാമൂഹ്യ, സാമ്ബത്തിക പ്രത്യാഘാതങ്ങളും കാലാവസ്ഥയിലെ മാറ്റവും മഹാമാരിയുടെ വ്യാപനവും ഉള്‍പ്പെടെയുളള കാര്യങ്ങളാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നത്. യെമനിലും സൗത്ത് സുഡാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലുമാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രാജ്യങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ അടിയന്തര മാനുഷീക ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി പ്രതിഭാസങ്ങളും ചില രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കും. വെനസ്വേല, സിംബാബ് വെ, ലൈബീരിയ, എത്യോപ്യ, സൊമാലിയ, മഡഗാസ്‌കര്‍, അംഗോളിയ, മദ്ധ്യ അമേരിക്ക തുടങ്ങിയിടങ്ങളിലാണ് പ്രകൃതി പ്രതിഭാസങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുക. മാലി ഉള്‍പ്പെടെയുളള രാജ്യങ്ങളും പട്ടികയില്‍ ഉണ്ട്. നിലവില്‍ ലോകമെങ്ങും 34 മില്യന്‍ ആളുകള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നുണ്ട്. ഏപ്രില്‍- ജൂലൈ മാസങ്ങളിലായി സൗത്ത് സുഡാനില്‍ 7.2 മില്യന്‍ ജനങ്ങള്‍ ഭക്ഷ്യക്ഷാമം നേരിടും. പോഷകാഹാരക്കുറവും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണത്തിന്റെ അപര്യാപ്തതയുമായിരിക്കും ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതില്‍ 2.4 മില്യന്‍ ജനങ്ങള്‍ അടിയന്തര സാഹചര്യത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യെമനില്‍ 3 ലക്ഷത്തോളം പേര്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുമെന്നാണ് മുന്നറിയിപ്പ്.

Related News