Loading ...

Home Kerala

ജ​ല​ത്തിന്റെ 40 ശതമാനം ചോരുന്നു: മീറ്റര്‍ നയം നടപ്പാക്കാനൊരുങ്ങി ജല അതോറിറ്റി

തി​രു​വ​ന​ന്ത​പു​രം: ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന ജ​ല​ത്തിന്റെ 40 ശ​ത​മാ​ന​വും ക​ണ​ക്കി​ല്‍​പെ​ടാതെ   ചോ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 'മീ​റ്റ​ര്‍ പോ​ളി​സി' ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ജ​ല അ​തോ​റി​റ്റി. ഒ​രു​വ​ര്‍​ഷം മു​മ്ബ്​ ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും തെ​​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്ബ്​​ ചേ​ര്‍​ന്ന ബോ​ര്‍​ഡ്​ യോ​ഗ​മാ​ണ്​ ക​ര​ട്​ മീ​റ്റ​ര്‍ ന​യ​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ഇ​തി​നെ​തു​ട​ര്‍​ന്ന്​ ന​യ​വി​ശ​ദാം​ശ​ങ്ങ​ളും അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു നീ​ക്കം. മീ​റ്റ​ര്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​താ​ണ്​ വ​രു​മാ​ന​ര​ഹി​ത ജ​ല​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. à´ˆ  ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഴ്​ വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ മീ​റ്റ​ര്‍ മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍​ദേ​ശം.

കാ​ര്യ​ക്ഷ​മ​വും കു​റ്റ​മ​റ്റ രീ​തി​യി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യാ​ണെ​ങ്കി​ലും സ​മ​യ​പ​രി​ധി​യെ​ത്തി​യാ​ല്‍ മാ​റ്റ​ണം. നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​േ​മ്ബാ​ഴാ​ണ്​ മീ​റ്റ​ര്‍ മാ​റ്റു​ന്ന​ത്.

പ​ല മീ​റ്റ​റു​ക​ളി​ലും അ​ഞ്ച്​ വ​ര്‍​ഷ​മാ​കു​േ​മ്ബാ​ള്‍​ത​ന്നെ ത​ക​രാ​റു​ക​ള്‍ ക​ണ്ടു​തു​ട​ങ്ങു​ന്നു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​ഴു​വ​ര്‍​ഷ​മെ​ന്ന സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മാ​റ്റേ​ണ്ട സ​മ​യ​മെ​ത്തു​േ​മ്ബാ​ള്‍ ഉ​പ​ഭോ​ക്താ​വി​ന്​ അ​തോ​റി​റ്റി നോ​ട്ടീ​സ്​ ന​ല്‍​കും. ഉ​പ​ഭോ​ക്താ​വാ​ണ്​ മീ​റ്റ​ര്‍ വാ​ങ്ങു​ന്ന​ത​ി​െന്‍റ ചെ​ല​വ്​ വ​ഹി​ക്കേ​ണ്ട​ത്. നോ​ട്ടീ​സ്​ ന​ല്‍​കി​യ​​ശേ​ഷം മാ​റ്റി​വെ​ക്ക​ലി​ന്​ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ജ​ല​​​അ​തോ​റി​റ്റി ത​ന്നെ മീ​റ്റ​ര്‍ വെ​ക്കു​ക​യും തു​ക ഉ​പ​ഭോ​ക്താ​വി​ല്‍​നി​ന്ന്​ ഇൗ​ടാ​ക്കു​ക​യും ചെ​യ്യും.

മാ​ത്ര​മ​ല്ല വി​പ​ണി​യി​ല്‍ കി​ട്ടു​ന്ന ഏ​ത്​ മീ​റ്റ​റും ഇ​നി വാ​ങ്ങി സ്ഥാ​പി​ക്കാ​നാ​കി​ല്ല. നി​ശ്ചി​ത സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ടാ​ക​ണം. മാ​​ത്ര​മ​ല്ല, ടെ​സ്​​റ്റി​ങ്, സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും മീ​റ്റ​ര്‍ ന​യം മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. ഗാ​ര്‍​ഹി​ക​വും ഗാ​ര്‍​ഹി​കേ​ത​ര​വു​മാ​യ എ​ല്ലാ ക​ണ​ക്​​ഷ​നു​ക​ള്‍​ക്കും ന​യം ബാ​ധ​ക​വു​മാ​ണ്. ഫ്ലൂ​യി​ഡ്​ ക​ണ്‍​ട്രോ​ള്‍ റി​സ​ര്‍​ച്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ (എ​ഫ്.​സി.​ആ​ര്‍.ഐ ) അം​ഗീ​ക​രി​ച്ച മീ​റ്റ​റു​​ക​ളേ പാ​ടു​ള്ളൂ. ജ​ല​അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ലൈ​സ​ന്‍​സു​ള്ള പ്ലം​ബ​ര്‍​മാ​ര്‍ മാ​ത്ര​മേ മീ​റ്റ​ര്‍ നീ​ക്കം ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും ന​യ​ത്തി​ലു​ണ്ട്.

2950-3000 മി​ല്യ​ന്‍ ലി​റ്റ​ര്‍ (എം.​എ​ല്‍.​ഡി) വെ​ള്ള​മാ​ണ്​ ഒ​രു​ദി​വ​സം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്​ (പ​ത്ത് ല​ക്ഷം ലി​റ്റ​റാ​ണ് ഒ​രു മി​ല്യ​ണ്‍ ലി​റ്റ​ര്‍). ഈ ​ക​ണ​ക്ക് പ്ര​കാ​രം മൊ​ത്തം ഉ​ല്‍​പാ​ദ​ന​ത്തി​ല്‍​നി​ന്ന് 1050 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ഒ​രു​ദി​വ​സം ന​ഷ്​​ട​പ്പെ​ടു​ന്നു​ണ്ട്.

ഒ​രു ദ​ശ​ല​ക്ഷം ലി​റ്റ​റി​ന് 15,000 രൂ​പ​യാ​ണ് അ​തോ​റി​റ്റി വി​ല​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. à´ˆ  ​ക​ണ​ക്കി​ല്‍ 1.57 കോ​ടി രൂ​പ​യാ​ണ് പ്ര​തി​ദി​ന ന​ഷ്​​ടം.

Related News