Loading ...

Home Gulf

വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച്‌ ഒമാന്‍

മസ്‌കറ്റ്: വിദേശ നിക്ഷേപകര്‍ക്ക് ഒമാന്‍ അധികൃതര്‍ ദീര്‍ഘകാല താമസാനുമതി നല്‍കുന്നു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിദേശ നിക്ഷേപകര്‍ക്കുള്ള ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കോവിഡ് പ്രതിസന്ധിയും എണ്ണവില ഇടിവും സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി തരണം ചെയ്യാനായി 'സാമ്ബത്തിക ഉത്തേജന' പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വിവിധ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകള്‍ ഉത്തേജന പദ്ധതിയിലുള്‍പ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും വെട്ടിക്കുറച്ചു. വിനോദസഞ്ചാരം, വ്യവസായം, ലോജിസ്റ്റിക്‌സ്, കൃഷി, ഫിഷറീസ്, ഖനനം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കാണ് നികുതിയും ഫീസും ഇളവ് നല്‍കിയിരിക്കുന്നത്.

Related News