Loading ...

Home cinema

മോഹന്‍ലാലിനൊപ്പം എ ആര്‍ റഹ്മാനും, മലയാളത്തില്‍ ഏറ്റവും ചിലവേറിയ ഗാനം ആറാട്ടില്‍

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ഗാന രംഗം ഒരുങ്ങുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിലാണ് ഗാനം ഒരുങ്ങുന്നത്. സംഗീത ഇതിഹാസം എ ആര്‍ റഹ്മാനും ഗാന രംഗത്തില്‍ മോഹന്‍ലാലിനൊപ്പം ഒരുമിച്ച്‌ അഭിനയിക്കുന്നുണ്ട്. ചെന്നൈയില്‍ വെച്ചാണ് കോടികള്‍ ചിലവഴിച്ച്‌ ഒരുക്കുന്ന ഗാനം ഒരുക്കുന്നത്. യോദ്ധ, ഇരുവര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് നേരത്തെ എ.ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ ക്യാമറക്ക് മുന്നില്‍ എതത്തുന്നത് അപൂര്‍വമാണ്. ചിത്രത്തില്‍ ആറാട്ട് ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Related News