Loading ...

Home Kerala

കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു

കൊച്ചി: കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ് ഏജന്‍സിയുടെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്ബാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി.

Related News