Loading ...

Home International

ഇ​ന്ന്​ ലോ​ക കാ​ലാ​വ​സ്ഥ ദി​നം; ആഗോളതാപനത്തിനെതിരെ വേണം, വ്യക്തിഗത അവബോധവും

തൃ​ശൂ​ര്‍: ആ​ഗോ​ള​താ​പ​നം വ​ലി​യ ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഒ​രു ലോ​ക കാ​ലാ​വ​സ്ഥ ദി​നം കൂ​ടി. ആ​ഗോ​ള​ത​ല​ത്തി​ല്‍ 1.2 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്​ ചൂ​ട്​ വ​ര്‍​ധി​ച്ച​താ​യാ​ണ്​ ക​ണ​ക്കു​ക​ള്‍. കാ​ര്‍​ബ​ണ്‍ ഡൈ ​ഓ​ക്​​ൈ​സ​ഡ്​ അ​ട​ക്ക​മു​ള്ള ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ ആ​ധി​ക്യം മൂ​ലം ബാ​ഷ്​​പീ​ക​ര​ണം വ​ര്‍​ധി​ക്കു​ക​യാ​ണ്​.
ഒ​രു സെന്‍റി​േ​ഗ്ര​ഡ്​ ചൂ​ട്​ കൂ​ടു​േ​മ്ബാ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഏ​ഴ്​ ശ​ത​മാ​ന​ത്തി​ല​ധി​കം ഇൗ​ര്‍​പ്പം ഉ​ള്‍​ക്കൊ​ള്ളാ​നാ​വും. ഇ​തോ​ടെ ക​ന​ത്ത മ​ഴ​മേ​ഘ​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്ക​പ്പെ​ടാം. അ​തി​തീ​വ്ര മ​ഴ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​​. വ​ന്‍​പ്ര​ള​യ​ങ്ങ​ള്‍ വി​പ​ത്ത്​ തീ​ര്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ലാ​വ​സ്ഥ ദി​നം ആ​ച​രി​ക്കു​ന്ന​ത്. സ​മു​ദ്രം, കാ​ലാ​വ​സ്ഥ, അ​ന്ത​രീ​ക്ഷ സ്ഥി​തി എ​ന്ന ദി​നാ​ച​ര​ണ സ​ന്ദേ​ശം താ​പ​ന​ഘ​ട​ക​ങ്ങ​ളു​ടെ പ​ര​സ്​​പ​ര ബ​ന്ധ​ത്തെ​യാ​ണ്​ വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത്. അ​ന്ത​രീ​ക്ഷ താ​പ​ത്തി​െന്‍റ 90 ശ​ത​മാ​ന​വും സ​മു​ദ്ര​ത്തി​ലേ​ക്കാ​ണ്​ ആ​വാ​ഹി​ക്ക​പ്പെ​ട​ു​ന്ന​ത്​. ഇ​ത്​ സ​മു​ദ്ര​ത്തി​െന്‍റ താ​പ​നി​ല ഭീ​ക​ര​മാ​യി ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ കൂ​ടു​ക​യും വേ​ലി​യേ​റ്റ-​വേ​ലി​യി​റ​ക്ക​ങ്ങ​ള്‍​ക്ക്​ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. സ​മു​ദ്ര​ത്തി​െന്‍റ അ​ടി​​ത്ത​ട്ട്​ തൊ​ടു​ന്ന ചൂ​ട്,​ സ​മു​ദ്ര​ജ​ല പ്ര​വാ​ഹ​ങ്ങ​ളെ പോ​ലും ബാ​ധി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. 2050ഓ​ടെ സ​മു​ദ്ര താ​പ​നി​ല ഏ​റ്റ​വും തീ​ക്ഷ്​​ണ​മാ​യ അ​നു​പാ​ത​ത്തി​ലേ​ക്ക്​ എ​ത്തു​മെ​ന്ന നി​ഗ​മ​ന​മാ​ണ്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഗ​വേ​ഷ​ക​ര്‍ പ​ങ്കു​വെ​ക്കു​ന്ന​ത്. ആ​ഗോ​ള​താ​പ​നം കു​റ​ക്കാ​ന്‍​ ​പ്രാ​ദേ​ശി​ക​ത​ലം മു​ത​ല്‍ രാ​ജ്യാ​ന്ത​ര​ത​ലം വ​രെ ശാ​സ്​​ത്രീ​യ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ്​ ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.

Related News