Loading ...

Home International

ചൈന - തായ്വാൻ വിഷയത്തില്‍ ജപ്പാനും യു.എസും ഇടപെടുന്നു

തായ്വാനും ചൈനയും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ജപ്പാന്റേത്. വാഷിംഗ്ടണ്‍ : ചൈന തായ്വാന്‍ പ്രശ്‌നത്തില്‍ ജപ്പാനും അമേരിക്കയും സംയുക്തമായി ഇടപെടും. 16ന് യു.എസ് ആഭ്യന്തര സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജപ്പാന്‍ പ്രതിരോധ മന്ത്രി നോബോ കിഷിയും തമ്മിലുള്ള തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തായ്വാനും ചൈനയും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ജപ്പാന്റേത്. സാമ്ബത്തിക, സൈനിക , രാഷ്ട്രീയ വിഷയങ്ങളില്‍ ചൈനയുടെ നിലപാട് പലപ്പോഴും സ്വീകാര്യമല്ലാത്തതാണെന്ന് ജപ്പാനുമായുള്ള സംയുക്ത പ്രസ്താവനയില്‍ അമേരിക്ക വ്യക്തമാക്കി. തായ്വാന് മേല്‍ ചൈന പലതരത്തിലുള്ള ആക്രമണങ്ങളും നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Related News