Loading ...

Home National

വി​മാ​നം റാ​ഞ്ചു​മെ​ന്ന് ഭീ​ഷ​ണി; വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷ​യി​ൽ

മും​ബൈ: വി​മാ​ന റാ​ഞ്ച​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ജ്ഞാ​ത സ്ത്രീ​യു​ടെ ഇ​മെ​യി​ലി​ലൂ​ടെ​യാ​ണ് വി​മാ​നം റാ​ഞ്ചു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി മും​ബൈ ഡി​സി​പി​ക്കാ​ണ് മെ​യി​ൽ ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ 23 പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യും ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും മെ​യി​ലി​ല്‍ പ​റ​യു​ന്നു. ക​ബി​ളി​പ്പി​ക്കാ​ൻ ചെ​യ്താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് സി​ഐ​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ.​പി സിം​ഗ് പ​റ​യു​ന്നു. എ​ന്നാ​ൽ​ത​ന്നെ സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഡ​ല്‍​ഹി​യ​ട​ക്ക​മു​ള്ള മ​റ്റ് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും മെ​ട്രോ​ക​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വി​മാ​ത്താ​വ​ള​ങ്ങ​ളി​ല്‍ സു​ര​ക്ഷ ഏ​ഴു മ​ട​ങ്ങ് വ​ര്‍​ധി​പ്പി​ച്ചു. സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ ആ​യു​ധ​ങ്ങ​ളു​മാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​ണ്. യാ​ത്ര​ക്കാ​രെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ ​അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​ക ഗാ​ല​റി​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Related News