Loading ...

Home International

ജര്‍മനിയില്‍ ലോക്​ഡൗണിനെതിരെ വൻ പ്രതിഷേധം

ബെര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ്​ ലോക്​ഡൗണിനെതിരെ പ്രതിഷേധം. ആയിരക്കണക്കിന്​ ജനങ്ങള്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമായി കാസല്‍ നഗരത്തില്‍ തടിച്ചുകൂടി. ഓണ്‍ലൈന്‍ മൂവ്​മെന്‍റുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാര്‍ ബോട്ടിലുകള്‍ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ്​ ട്വീറ്റ്​ ചെയ്​തു. കോവിഡ്​ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ​പ്രതിഷേധക്കാര്‍ മാസ്​​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്​തില്ലെന്നും​ പൊലീസ്​ കൂട്ടിച്ചേര്‍ത്തു. 'നിര്‍ബന്ധിത വാക്​സിനേഷന്‍ പാടില്ല', 'ജനാധിപത്യം സെന്‍സര്‍ഷിപ്പ്​ അനുവദിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതി​ഷേധം.അതേസമയം, കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊര​ു വിഭാഗവും തെര​ുവിലിറങ്ങി. മാസ്​ക്​ ധരിച്ചും വാക്​സിന്‍ സ്വീകരിച്ചുവെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു ​പ്രതിഷേധം.ജര്‍മനിയില്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിട്ട്​ നാലുമാസമാകുന്നു. യു.എസിനെയും ബ്രിട്ടനെയും അ​േപക്ഷിച്ച്‌​ മന്ദഗതിയിലാണ്​ ജര്‍മനിയിലെ വാക്​സിനേഷന്‍. ​സാധാരണ ജീവിത​ത്തിലേക്ക്​ മടങ്ങി വരാന്‍ കഴിയാത്തതിനാല്‍ ജര്‍മനിയിലെ ജനങ്ങള്‍ അസ്വസ്​ഥത പ്രകടിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ട ലോക്​ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച്‌​ ദേശീയ -പ്ര​ാദേശിക നേതൃത്വം അഭിപ്രായം ആരാഞ്ഞിരുന്നു. തുടര്‍ന്നാണ്​ പ്രതി​േഷധം.കോവിഡ്​ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന അഭിപ്രായവുമായി ലണ്ടനിലും നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാജ മഹാമാരിയെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം തകര്‍ക്കരുതെന്നും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന്​ 33 പേരെ അറസ്റ്റ്​ ചെയ്​തതായും പൊലീസ്​ അറിയിച്ചു.

Related News