Loading ...

Home Gulf

വേനല്‍ മഴ ഇല്ല; ഡ്രോണുകള്‍ ഉപയോഗിച്ചു മഴ പെയ്യിക്കാന്‍ യു.എ.ഇ

വേനല്‍ മഴ എത്താത്തിനെ തുടര്‍ന്ന് പുതിയ പരീക്ഷണങ്ങള്‍ക്ക്​ യു.എ.ഇ ഒരുങ്ങുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ്​ സീഡിങ്​ വഴി മഴയെത്തിക്കാനാണ്​ ആലോചന. മഴമേഘങ്ങളിലേക്ക്​ പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്‌ട്രിക്കല്‍ ചാര്‍ജ്​ വ​ഴി മഴ പെയ്യിക്കാനുള്ള പദ്ധതിയുണ്ടെന്ന്​​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമ്ബരാഗത ക്ലൗഡ്​ സീഡിങ്​ രീതിക്ക്​ പകരം മേഘങ്ങളില്‍ രാസപദാര്‍ഥം ഉപയോഗിക്കുന്നതിന്​ ഡ്രോണുകളുടെ സഹായം തേടും. ​ഇതിന്‍റെ പ്രാഥമിക നടപടികള്‍ ദുബൈ സനദ്​ അക്കാദമിയിലാണ്​ നടത്തുന്നത്. സാധാരണ ജനുവരി, ഫ്രെബ്രുവരി മാസങ്ങളില്‍ യു.എ.ഇയില്‍ മികച്ചതോതില്‍ മഴ ലഭിക്കാറുണ്ട്​. കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ കനത്ത മഴയില്‍ ദുബൈ വിമാനത്താവളം അടക്കം വെള്ളത്തിലായിരുന്നു. എന്നാല്‍, ഇക്കുറി ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ചെറിയ മഴ ലഭിച്ചതല്ലാതെ കനത്ത മഴ എവിടെയും പെയ്തിരുന്നില്ല. യു.എ.ഇ വേനല്‍കാല​ത്തിലേക്ക്​ ​പ്രവേശിക്കുകയും ചൂട്​ വര്‍ധിക്കുകയും ചെയ്​തിട്ടുണ്ട്​.

Related News