Loading ...

Home International

റഷ്യക്കെതിരെ അബുദാബിയും

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറബ് നേതാക്കളും തമ്മില്‍ അബുദാബിയില്‍ വെച്ച്‌ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. നെതന്യാഹുവിന്റെ സമീപനത്തില്‍ യുഎഇ കിരീടാവാകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ നീരസം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. ഇസ്രായേല്‍-യുഎഇ സമാധാന കരാറിനെ നെതന്യാഹു ഇസ്രായേലിന്റെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്നാണ് യുഎഇയുടെ പരാതി. ഇസ്രായേലില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തില്‍ യുഎഇയുമായുള്ള സമാധാന കരാര്‍ നെതന്യാഹു വിഷയമാക്കുന്നുണ്ട്. ഇസ്രായേലിലെ വിവിധ മേഖലകളില്‍ യുഎഇ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഈ കരാറിന് മുന്‍ കൈയെടുത്തത് അബുദാബി കിരീടാവാകാശിയാണെന്ന് പറഞ്ഞതാണ് അല്‍ നഹ്യാനെ ചൊടിപ്പിച്ചത്. പരാമര്‍ശത്തിനു പിന്നാലെ നിക്ഷേപ നീക്കം തീര്‍ത്തും സാമ്ബത്തിക വിഷയമാണെന്നും രാഷ്ട്രീയ വിഷയമല്ലെന്നും പറഞ്ഞുകൊണ്ട് യുഎഇ വ്യവസാസ മന്ത്രി സുല്‍ത്താന്‍ അല്‍ ജാബര്‍ രംഗത്തെത്തി. കരാര്‍ അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ഇദ്ദേഹം പറഞ്ഞു. പിന്നാലെ യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗേഷും വിഷയത്തില്‍ പ്രതികരണം നടത്തി. യുഎഇ-ഇസ്രായേല്‍ സമാധാന കരാര്‍ മേഖലയിലെ സമാധാനത്തെ മുന്‍ നിര്‍ത്തിയുള്ളതാണെന്നും ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ് വിഷയത്തില്‍ യുഎഇ ഭാഗമാവില്ലെന്നും ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏപ്രിലില്‍ ആണ് അബുദാബിയില്‍ വെച്ച്‌ നെതന്യാഹു കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനിരുന്നത്. യുഎസ് ഉദ്യോഗസ്ഥരും അറബ് രാജ്യങ്ങളിലെ വിവിധ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related News