Loading ...

Home Kerala

ഇടതുമുന്നണി സര്‍ക്കാര്‍ തുടങ്ങുമ്പോള്‍ 30 ബാറുകള്‍, അവസാനിക്കുമ്പോള്‍ 624


കോ​ഴി​ക്കോ​ട്​: ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തുമ്പോൾ  സം​സ്​​ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ എ​ണ്ണം 30. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​േ​മ്ബാ​ള്‍ എ​ണ്ണം 624. കൂ​ടാ​തെ 319 ബി​യ​ര്‍, വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍​ക്കു​കൂ​ടി ത്രീ ​സ്​​റ്റാ​ര്‍ ന​ല്‍​കു​ന്ന​തോ​ടെ ഇ​വ​ക്കും  ബാ​ര്‍ പ​ദ​വി ല​ഭി​ക്കും. അ​തോ​ടെ സം​സ്​​ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ട​ടു​ക്കും. 'കേ​ര​ള​ത്തെ മ​ദ്യ​മു​ക്​​ത​മാ​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്​ ഇ​ട​തു മു​ന്ന​ണി' എ​ന്നാ​യി​രു​ന്നു -ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ വാ​ഗ്​​ദാ​നം. സം​സ്​​ഥാ​ന​മു​ട​നീ​ളം വ​ലി​യ ഹോ​ഡി​ങ്ങു​ക​ളി​ല്‍​ à´ˆ ​പ​ര​സ്യ​വാ​ച​കം നി​റ​ഞ്ഞു​നി​ന്നു. പ്ര​മു​ഖ സി​നി​മ താ​ര​ങ്ങളായ  ഇ​ന്ന​സെന്‍റിന്റെ ​യും കെ.​പി.​എ.​സി ല​ളി​ത​യു​ടെ​യും ശ​ബ്​​ദ​സ​ന്ദേ​ശ​ങ്ങ​ള്‍ റേ​ഡി​യോ​യി​ലും ചാ​ന​ലു​ക​ളി​ലും. എ​ന്നാ​ല്‍ സം​ഭ​വി​ച്ച​ത്​ നേ​രെ തി​രി​ച്ചും.മ​ദ്യ​ന​യ​ത്തിന്റെ  ഭാ​ഗ​മാ​യാ​യി മു​ന്‍ സ​ര്‍​ക്കാ​റിന്റെ കാ​ല​ത്ത്​ ഭൂ​രി​ഭാ​ഗം ബാ​റു​ക​ള്‍​ക്കും പൂ​ട്ടു​ വീ​ണി​രു​ന്നു . പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി​യു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്കു​ മാ​ത്രം ബാ​ര്‍ ലൈ​സ​ന്‍​സ്​ എ​ന്ന​താ​യി​രു​ന്നു ന​യം.

അ​തോ​ടെ​യാ​ണ്​ അ​ന്ന്​ ബാ​റു​ക​ളു​ടെ എ​ണ്ണം 30ല്‍ ​പ​രി​മി​തപ്പെട്ട​ത്. ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഇ​തേ​നി​ല തു​ട​രു​മെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ്​ ​കേ​ര​ളത്തെ  മ​ദ്യ​മു​ക്​​ത​മാ​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്​ ഇ​ട​തു​മു​ന്ന​ണി​യെ​ന്ന്​ വ്യാ​പ​ക​മാ​യി പ​ര​സ്യം​ചെ​യ്​​ത​ത്.എ​ന്നാ​ല്‍, അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തോ​ടെ വാ​ഗ്​​ദാ​ന​ത്തി​നു​ നേ​രെ വി​രു​ദ്ധ​മാ​യി​രു​ന്നു ന​ട​പ​ടി. ത്രീ ​സ്​​റ്റാ​ര്‍ പ​ദ​വി​യി​ലു​ള്ള മു​ഴു​വ​ന്‍ ഹോ​ട്ട​ലു​ക​ള്‍​ക്കും ബാ​ര്‍ ലൈ​സ​ന്‍​സ്​ ന​ല്‍​കി. ഇ​തി​ന്​ ജി​ല്ല​ത​ല​ത്തി​ല്‍ എ​ക്​​സൈ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍​ക്ക്​ അ​ധി​കാ​ര​വും ന​ല്‍​കി. ഇ​തോ​ടെ​യാ​ണ്​ ബാ​റു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ര്‍​ന്ന​ത്.

Related News