Loading ...

Home International

അഫ്ഗാനില്‍ സര്‍ക്കാര്‍ വാഹനത്തിന് നേരെ ബോംബാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ ഭീകരാക്രമണം തുടര്‍ക്കഥയാകുന്നു. തലസ്ഥാന നഗരമായ കാബൂളില്‍ സര്‍ക്കാര്‍ വാഹനത്തിന് നേരെയാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ ജില്ല 17-ലെ സാര്‍-ഇ-കോട്ടാലിലാണ് ഭീകരാക്രമണം നടന്നത്. അഫ്ഗാന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ഉദ്യോഗസ്ഥന്മാരുടെ ബസ്സിനെ ലക്ഷ്യം വെച്ചാണ് ഭീകരന്മാര്‍ ബോംബാക്രമണം നടത്തിയത്. ഇന്നു രാവിലെയാണ് സംഭവം. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. തിങ്കളാഴ്ച സര്‍ക്കാര്‍ വകുപ്പിന്റെ മറ്റൊരു ബസ്സിന് നേരെയുണ്ടായ ആക്രണത്തില്‍ ഒരു ഗര്‍ഭിണിയായ സ്ത്രീയും ഒരു കുട്ടിയുമടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതേ ആക്രമണത്തില്‍ 13 പേര്‍ക്കും പരിക്കേറ്റിരുന്നു.

Related News