Loading ...

Home International

ബംഗ്ലാദേശില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് മരണം

ധാക്ക: ബംഗ്ലാദേശിലെ കൊവിഡ്​ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മൂന്നു മരണം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ്​ മരിച്ചത്. 14 പേരാണ്​ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്​. രാവിലെ എട്ടു മണിയോടെ ഓക്​സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കല്‍​ കോളജ്​ ആശുപത്രി ഡയറക്​ടര്‍ നസ്​മുല്‍ ഹഖ്​ പറഞ്ഞു. ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്റിലേറ്ററിലേക്ക്​ മാറ്റി. അഗ്നിബാധയെ തുടര്‍ന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്ന് മരണവും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related News