Loading ...

Home Kerala

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കു മത്സരിക്കാന്‍ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് അധ്യാപകനും പൊതു പ്രവര്‍ത്തകനുമായ സലീം മടവൂരും, എ എന്‍ അനുരാഗും ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട 1951 ലെ നിയമത്തിന്റെ കൃത്യമായ നിര്‍വചനം അല്ല ഹൈക്കോടതി നടത്തിയത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയും.

Related News