Loading ...

Home National

റോഡും, ടവറും, ജ​ല​പാ​ത​യും വി​ല്‍​പ​ന​ക്ക്​ ഒ​രു​ങ്ങി കേന്ദ്രസ​ര്‍​ക്കാ​ര്‍;ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്റ്റേഡി​യം പാ​ട്ട​ത്തി​ന്

ന്യൂ​ഡ​ല്‍​ഹി: പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ, റോ​ഡും ട​വ​റും വി​ല്‍​പ​ന​ക്ക്​ ഒ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ഡ​ല്‍​ഹി​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്റ്റേ​ഡി​യ​വും മ​റ്റും പാ​ട്ട​ത്തി​ന് ന​ല്‍​കി​യേ​ക്കും. കൂ​ടു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക്​ ന​ല്‍​കാ​നും ഉ​ദ്ദേ​ശ്യ​മു​ണ്ട്. പ​ണ​ഞെ​രു​ക്ക​ത്തിന്റെ പേ​രി​ല്‍ à´ˆ  ​ന​ട​പ​ടി​ക​ളി​ലൂ​ടെ 2.50 ല​ക്ഷം കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി പ​ണി​പ്പു​ര​യി​ലാ​ണ്.

കോ​വി​ഡും സാമ്പത്തി​ക പ്ര​തി​സ​ന്ധി​യും മൂ​ലം സ​ര്‍​ക്കാ​റിന്റെ  ഓ​ഹ​രി വി​ല്‍​പ​ന നീ​ക്ക​ങ്ങ​ള്‍ മു​ട​ന്തു​​ക​യാ​ണ്. പൊ​തു​നി​ക്ഷേ​പം​കൊ​ണ്ടു പ​ടു​ത്തു​യ​ര്‍​ത്തി​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക്​ തീ​റാ​യും പാ​ട്ട​ത്തി​നും ന​ല്‍​കി പ​ണം സ​മാ​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി ഇ​തേ​തു​ട​ര്‍​ന്നാ​ണ്​ ത​യാ​റാ​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ന​ട​ത്തി​പ്പ്​ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്​ ഒ​ന്ന്. വൈ​ദ്യു​തി വി​ത​ര​ണ ലൈ​നു​ക​ള്‍, ടെ​ലി​കോം ട​വ​റു​ക​ള്‍, എ​ണ്ണ-​വാ​ത​ക പൈ​പ്​ ലൈ​നു​ക​ള്‍, 150 യാ​ത്രാ ട്രെ​യി​നു​ക​ള്‍, വി​വി​ധ ജ​ല​പാ​ത​ക​ള്‍ എ​ന്നി​വ ഇ​ങ്ങ​നെ കൈ​മാ​റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു. എ​യ​​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​ട്ടി ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി വി​ല്‍​പ​ന, ഇ​തി​ന​കം അ​ദാ​നി​ക്ക്​ കൈ​മാ​റി​യ ആ​റെ​ണ്ണ​ത്തി​നു പു​റ​മെ കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്​ കൈ​മാ​റ്റം എ​ന്നി​വ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

നി​തി ആ​യോ​ഗാ​ണ്​ 'പ​ണ​മാ​ക്ക​ല്‍ ആ​സൂ​ത്ര​ണ പ​ദ്ധ​തി' 2024 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലേ​ക്കാ​യി ത​യാ​റാ​ക്കി വ​രു​ന്ന​ത്. ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന പൊ​തു ആ​സ്​​തി​ക​ളെ​ക്കു​റി​ച്ച വി​വ​രം കൈ​മാ​റാ​ന്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ട്​ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്ത സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്ക്​ ഇ​ങ്ങ​നെ കൈ​മാ​റാ​ന്‍ ക​ഴി​യു​ന്ന ആ​സ്​​തി​ക​ളു​ടെ പ​ട്ടി​ക ച​ര്‍​ച്ച​ചെ​യ്യാ​ന്‍ സെ​ക്ര​ട്ട​റി​ത​ല ച​ര്‍​ച്ച​യും ന​ട​ന്നു. 50 സ്​​റ്റേ​ഷ​നു​ക​ളും 150 യാ​ത്രാ​വ​ണ്ടി​ക​ളും സ്വ​കാ​ര്യ കമ്പ​നി​ക​ളെ ഏ​ല്‍​പി​ക്കു​ക വ​ഴി 90,000 കോ​ടി റെ​യി​ല്‍​വേ​യി​ല്‍​നി​ന്ന്​ സ​മാ​ഹ​രി​ക്കാ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്.

ബി.​എ​സ്.​എ​ന്‍.​എ​ല്‍, എം.​ടി.​എ​ന്‍.​എ​ല്‍ തു​ട​ങ്ങി​യ കമ്പനി​ക​ളു​ടെ സ്വ​ത്ത്​ വി​റ്റ്​ 40,000 കോ​ടി​യും 7,000 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ദേ​ശീ​യ​പാ​ത പാ​ട്ട​ത്തി​ന്​ ന​ല്‍​കി 30,000 കോ​ടി സ​മാ​ഹ​രി​ക്കാ​നു​മാ​ണ്​ ഉ​ദ്ദേ​ശ്യം. 13 വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​കൂ​ടി മ​റി​ച്ചു​വി​ല്‍​ക്കാ​നും ഉ​ദ്ദേ​ശ്യ​മു​ണ്ട്.

Related News