Loading ...

Home Gulf

ഖത്തറില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുകെ

മസ്‌കറ്റ്: ഖത്തറില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി യുകെ. വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകളെ തടയാനുള്ള നടപടികളുടെ ഭാഗമായാണ് യുകെ വിലക്ക് ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ബ്രിട്ടീഷ് അധകൃതര്‍ ഖത്തറിനെ രാജ്യത്തെ ചുവന്ന പട്ടികയില്‍ ചേര്‍ത്തു.ഖത്തറില്‍ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിരോധിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച്‌ 19 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. ബ്രിട്ടീഷ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. അവരെല്ലാം ഹോട്ടലില്‍ എത്തിച്ചേരേണ്ടതാണ്. മുമ്ബ്, ഖത്തറില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് യുകെയിലേക്ക് പോകാന്‍ അനുവാദം ഉണ്ടായിരുന്നെങ്കിലും അവിടെയെത്തിയ എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാക്കിയിരുന്നു. യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും ഒരു യൂറോപ്യന്‍ രാജ്യത്തിലൂടെയോ അല്ലെങ്കില്‍ സ്‌കോട്ട്ലാന്റ്, വെയില്‍സ് അല്ലെങ്കില്‍ വടക്കന്‍ അയര്‍ലാന്റ് വഴിയോ യാത്ര ചെയ്തുകൊണ്ട് അവരുടെ ഫ്ളൈറ്റ് റൂട്ടില്‍ മാറ്റങ്ങള്‍ വരുത്തണം. ഇവരെല്ലാം ക്വാറന്റൈന്‍ നയങ്ങള്‍ പാലിക്കേണ്ടതുണ്ട്.യുകെയിലെ ഗതാഗത വകുപ്പ് തിങ്കളാഴ്ച വൈകുന്നേരമാണ് തീരുമാനം പ്രഖ്യാപിച്ചത്. യുകെയില്‍ പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് 1,500 പൗണ്ടില്‍ കൂടുതല്‍ വേണ്ടിവരും.

Related News