Loading ...

Home USA

യു.എസില്‍ സ്​പായില്‍ വെടിവെപ്പ്: ​എട്ട്​ പേര്‍ കൊല്ലപ്പെട്ടു

വാഷിങ്​ടണ്‍: യു.എസില്‍ ജോര്‍ജിയയിലുണ്ടായ വെടിവെപ്പില്‍ ആറ്​ സ്​ത്രീകളുള്‍പ്പടെ എട്ട്​ പേര്‍ കൊല്ലപ്പെട്ടു. മൂന്ന്​ സ്​പാകളിലാണ്​ വെടിവെപ്പുണ്ടായത്​. പ്രതിയെന്ന്​ സംശയിക്കുന്ന 21കാരനെ പൊലീസ്​ കസ്റ്റഡിയിലെടുത്തു​. അതേസമയം ആക്രമണത്തിന്‍റെ കാരണമെ​ന്തെന്ന്​ വ്യക്​തമായിട്ടില്ല.
അറ്റ്​ലാന്‍റ പൊലീസിന്‍റെ റിപ്പോര്‍ട്ട്​ പ്രകാരം മരിച്ച നാല്​ സ്​ത്രീകള്‍ ഏഷ്യന്‍ വംശജരാണെന്നാണ്​ സൂചന. ഇവര്‍ക്ക്​ ഗോള്‍ഡ്​ മസാജ്​ സ്​പാ, അരോമ തെറപ്പി സ്​പാ എന്നിവിടങ്ങളില്‍ നിന്നാണ്​ വെടിയേറ്റതെന്ന്​ പൊലീസ്​ വ്യക്​തമാക്കുന്നു. ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ്​ വ്യക്​തമാക്കി.

Related News