Loading ...

Home Education

ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രില്‍ 13

ടെ ക്നിക്കല്‍ ഹൈസ്കൂളുകളിലേക്കുള്ള 2021-'22 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 39 ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസിലേക്കാണ് പ്രവേശനം. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ നേരിട്ട് അപേക്ഷകള്‍ വിതരണം ചെയ്യില്ല. www.polyadmission.org/ths-ല്‍ ഓണ്‍ലൈനായി ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 16-ന് രാവിലെ 10 മുതല്‍ 11.30 വരെ അതത് ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ നടത്തും. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റല്‍ എബിലിറ്റി വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക. ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനവും പ്രായോഗിക പരിശീലനവും ലഭിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ പ്രവേശനത്തിന് പത്തു ശതമാനം സീറ്റ് സംവരണമുണ്ട്. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.

Related News