Loading ...

Home USA

ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി; ഡമോക്രാറ്റിക് അംഗങ്ങളുടെ ആവശ്യത്തിനുനേരേ മുഖംതിരിച്ച്‌ ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: നിരവധി ലൈംഗിക അപവാദങ്ങള്‍ ആരോപിക്കപ്പെട്ട ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും, ന്യൂയോര്‍ക്ക് നിയമസഭയിലെ അംഗങ്ങളും രംഗത്തെത്തിയെങ്കിലും അവരുടെ ആവശ്യം തള്ളി പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ഈ നിലപാടിനോട് യോജിച്ച്‌ ഡമോക്രാറ്റിക് പാര്‍ട്ടി യുഎസ് ഹൗസ് മജോറിറ്റി ലീഡര്‍ നാന്‍സി പെലോസിയും രംഗത്തെത്തി.

ഗവര്‍ണറുടെ രാജിക്കുവേണ്ടി മുറവിളി ഉയരുമ്ബോള്‍ നിശബ്ദത പാലിച്ചിരുന്ന ജോ ബൈഡന്‍ മാര്‍ച്ച്‌ 14-നു ഞായറാഴ്ചയാണ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. പെലോസി ഗവര്‍ണറുടെ രാജി തള്ളിയെങ്കിലും ലൈംഗികാരോപണങ്ങള്‍ വളരെ ഗൗരവമായി കാണുന്നുവെന്നും ഈ വിഷയത്തില്‍ 'സീറോ ടൊളറന്‍സ്' എന്നാണ് അഭിപ്രായപ്പെട്ടത്. ബൈഡനും, പെലോസിയും ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നാണ് അംഗങ്ങളെ ഉപദേശിച്ചത്. ന്യുയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലറ്റീഷ്യ ജെയിംസാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ലൈംഗീകാരോപണത്തെക്കുറിച്ചു അന്വേഷിക്കുന്നത്.

അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും, രാജിവയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അന്വേഷണം പൂര്‍ത്തീകരിക്കട്ടെ എന്നുമാണ് ഗവര്‍ണറുടെ നിലപാട്.

Related News