Loading ...

Home Australia/NZ

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ നാല്‍പ്പതോളം ഇടങ്ങളില്‍ പ്രതിഷേധം

പാര്‍ലമെന്റിനകത്തെ ബലാത്സംഗ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ പതിനായിരക്കണക്കിന് സ്ത്രീകള്‍ തിങ്കളാഴ്ച ഓസ്‌ട്രേലിയയിലുടനീളം തെരുവിലിറങ്ങി. "മാര്‍ച്ച്‌ 4 ജസ്റ്റിസ് റാലി " എന്ന പേരിലായിരുന്നു ഇത് സംഘടിപ്പിച്ചത്. പ്രധാന പ്രകടനം നടന്ന ക്യാന്‍ബെറയിലെ പാര്‍ലമെന്റിനു മുന്നില്‍ തടിച്ചുകൂടിയ സ്ത്രീകളില്‍ അധികവും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. 2019 ല്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി എന്നാരോപിച്ച്‌ ലിബറല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാനി ഹിഗ്ഗിന്‍സ് മുന്നോട്ടുവന്നതാണ് ഈ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പാര്‍ട്ടിയിലുള്ളവര്‍ തന്നെ ഒതുക്കിയെന്നും അവര്‍ ആരോപിച്ചു. ബ്രിട്ടാനി ആരോപിച്ച അതെ പുരുഷനു നേരെത്തന്നെ മറ്റു സ്ത്രീകളും വിമര്‍ശനങ്ങളുമായി മുന്നോട്ടു വന്നു. മാത്രമല്ല നിലവിലുള്ളൊരു കാബിനറ്റ് മന്ത്രിക്കെതിരെയും ബലാത്സംഗ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരസ്യമായി പേര് വെളിപ്പെടുത്തിയിട്ടില്ല. വട്ടമേശക്കു ചുറ്റുമിരുന്നു സ്വകാര്യമായി സംസാരിച്ചുതീര്‍ക്കാമെന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ നിര്‍ദ്ദേശം റാലിയുടെ സംഘാടകര്‍ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നത് ആരോപണവിധേയരായ ഇരകളോട് കാട്ടുന്ന അനാദരവായിരിക്കുമെന്ന് അവര്‍ പ്രതികരിച്ചു.

Related News